നടിയും നർത്തകിയുമായ ആര്യ പാർവതി തന്റെ ജീവിതത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ്. ഇരുപത്തിമൂന്നാം വയസ്സിൽ ഒരു സഹോദരനെയോ സഹോദരിയെയോ ലഭിച്ചതിന്റെ സന്തോഷം താരം പങ്കുവെച്ചു.അമ്മ ദീപ്തി ശങ്കർ ഗർഭിണിയാണെന്ന് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
ഗർഭിണിയായ അമ്മയോടൊപ്പമുള്ള ഒരു ചിത്രം പങ്കിട്ടു. പോസ്റ്റിന് താഴെ നടി അനുശ്രീയും വരദയും ഉൾപ്പെടെ നിരവധി താരങ്ങൾ ആശംസകൾ അറിയിച്ചിട്ടുണ്ട്. ചെമ്പാട്ട്, ഇളയവൾ ഗായത്രി തുടങ്ങിയ സീരിയലുകളിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് ആര്യ പാർവതി. ഇൻസ്റ്റാഗ്രാമിലും അവർക്ക് നിരവധി ഫോളോവേഴ്‌സ് ഉണ്ട്. താരം പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രദ്ധനേടുന്നു. മോഹിനിയാട്ടത്തിൽ കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ നിന്നാണ് ആര്യ ബിരുദം നേടിയത്.