രജിഷ വിജയൻ, ശ്രീനാഥ് ഭാസി, വെങ്കിടേഷ് വിപി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലവ്‌ലി യുവേഴ്‌സ് വേദ തിയേറ്ററുകളിൽ എത്തുന്നു. ചിത്രം മാർച്ച് 3ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.പ്രഗേഷ് പി സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ, അനിഖ സുരേന്ദ്രൻ, ഫ്രാങ്കോ ഫ്രാൻസിസ്, രഞ്ജിത്ത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ തുടങ്ങിയവരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഒരു കോളേജിലെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് ലവ്‌ലി യുവേഴ്‌സ് വേദ. ബാബു വൈലത്തൂരിന്റെ തിരക്കഥയിൽ ഛായാഗ്രാഹകൻ ടോബിൻ തോമസും എഡിറ്റിംഗ് സോബിൻ സോമനും ചേർന്നാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. റഫീഖ് അഹമ്മദ്, രതി ശിവരാമൻ, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് രാഹുൽ രാജാണ് സംഗീതം നൽകിയിരിക്കുന്നത്.