അജിത് വി തോമസ് അനു സിത്താര, അമിത് ചക്കാലക്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘സന്തോഷം’.ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഫെബ്രുവരി 24ന് പ്രദർശനത്തിന് എത്തും
. അർജുൻ സത്യന്റെതാണ് തിരക്കഥയും സംഭാഷണവും. മല്ലിക സുകുമാരൻ, ബേബി ലക്ഷ്‍മി, ആശാ അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കാർത്തിക് എ. ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ജോൺകുട്ടിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.’മീസ്- എൻ- സീൻ എന്റർടെയ്‍ൻമെന്റ്’ന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.