ബി ടെക് ഫെയിം മൃദുൽ നായർ സംവിധാനം ചെയ്ത കാസർഗോൾഡിൽ ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് സണ്ണി. ബുധനാഴ്ച, താരം സോഷ്യൽ മീഡിയയിൽ ഇക്കാര്യം അറിയിക്കുകയും ടീമിന്റെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. ചിത്രത്തിൽ ഫൈസൽ എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്, അതിലെ അദ്ദേഹത്തിന്റെ ലുക്കും വെളിപ്പെടുത്തിയിട്ടുണ്ട്.