ബിഗ് ബോസ് മലയാളത്തിലൂടെ നിരവധി ആരാധകരെ നേടിയ ഡോ.റോബിൻ രാധാകൃഷ്ണൻ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. കൈതി, വിക്രം, മാസ്റ്റർ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളൊരുക്കിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് റോബിൻ അഭിനയിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ലോകേഷ് കനകരാജിന് നന്ദി പറഞ്ഞുകൊണ്ട് റോബിൻ പങ്കുവെച്ച പോസ്റ്റ് വൈറലാവുകയാണ്. ‘നവംബർ’ എന്ന അടിക്കുറിപ്പോടെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. വിജയ്‌യെ നായകനാക്കി സംവിധായകന്റെ ഏറ്റവും പുതിയ ചിത്രമായ ‘ലിയോ’യിൽ റോബിൻ പ്രത്യക്ഷപ്പെടുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. താമസിയാതെ, അത് ലിയോ അല്ലെന്ന് വ്യക്തമാക്കി റോബിൻ മറ്റൊരു പോസ്റ്റ് ഷെയർ ചെയ്തു. ലോകേഷിന്റെ സൂപ്പർഹിറ്റ് കൈതിയുടെ രണ്ടാം ഭാഗത്തിൽ റോബിൻ എത്തുമോ എന്നറിയാൻ കാത്തിരിക്കുകയാണ്