ജോജു ജോർജിന്റെ ചിത്രമായ ഇരട്ട ഫെബ്രുവരി 3ന് പ്രദർശനത്തിനെത്തി. മികച്ച പ്രതികരണം നേടി ചിത്രം ഇപ്പോൾ ഡിജിറ്റൽ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം മാർച്ച് മൂന്നിനാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. നവാഗതനായ രോഹിത് എം ജി കൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിൽ ജോജു തന്റെ കരിയറിൽ ആദ്യമായി ഇരട്ടവേഷത്തിൽ അഭിനയിക്കുന്നു.
ഇരട്ട സഹോദരങ്ങളുടെ പോലീസ് ഓഫീസർമാരുടെ കഥയാണ് ഇരട്ട . അഞ്ജലി, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ അബ്ദുസമദ്, അഭിരാം തുടങ്ങിയവരാണ് അഭിനേതാക്കൾ.