ജയം രവി നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം അഗിലൻ യു/എ സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്തു. കല്യാണ കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 10ന് തിയേറ്ററുകളിൽ എത്തും.
ചിത്രത്തിൽ പ്രിയ ഭവാനി ശങ്കറാണ് നായിക. സ്‌ക്രീൻ സീൻ മീഡിയ എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന, ഹാർബറിൽ സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്ന ഒരു ഗുണ്ടാസംഘത്തിന്റെ വേഷത്തിലാണ് ജയം രവി എത്തുന്നത്. മറുവശത്ത് പ്രിയ ഒരു പോലീസ് വേഷത്തിലാണ്.
തന്യ രവിചന്ദ്രൻ, ഹരീഷ് ഉത്തമൻ എന്നിവരും അഗിലനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സാങ്കേതിക സംഘത്തിൽ സംഗീതസംവിധായകൻ സാം സിഎസ്, ഡിഒപി വിവേക് ആനന്ദ് സന്തോഷ്, എഡിറ്റർ എൻ ഗണേഷ് കുമാർ എന്നിവരും ഉൾപ്പെടുന്നു.