നന്ദിതാ ദാസിന്റെ സ്വിഗാറ്റോയുടെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. കപിൽ ശർമ്മയും ഷഹാന ഗോസ്വാമിയും അഭിനയിക്കുന്ന ഈ ചിത്രം ഒരു ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവും അവനും കുടുംബവും എങ്ങനെ ജീവിക്കാൻ ശ്രമിക്കുന്നു എന്നതിനെക്കുറിച്ചാണ്.
2022 സെപ്റ്റംബറിൽ 47-ാമത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ) സ്വിഗാറ്റോ പ്രീമിയർ ചെയ്തു. തുടർന്ന് 27-ാമത് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഒരു ഏഷ്യൻ പ്രീമിയർ നടന്നു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.
മാർച്ച് 17 ന് ചിത്രം ഇന്ത്യൻ പ്രേക്ഷകർക്കായി റിലീസ് ചെയ്യും. മുമ്പ് ഫിറാഖ് (2008), മാന്റോ (2018) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത നന്ദിതാ ദാസ് ആണ് സ്വിഗാറ്റോ സംവിധാനം ചെയ്യുന്നത്.