മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ‘വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി’യുടെ കഥ പറയുന്ന ചിത്രമാണ് ‘1921 പുഴ മുതൽ പുഴ വരെ’. രാമസിംഹൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രം മാർച്ച് 3ന് പ്രദർശനത്തിന് എത്തും. ഇപ്പോൾ സിനിമയുടെ തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു.
മമധർമ്മ എന്ന സംഘടന രൂപീകരിച്ച് ആളുകളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് ചിത്രം നിർമ്മിച്ചത്. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന കഥാപാത്രത്തെയാണ് തലൈവാസൽ വിജയ് അവതരിപ്പിക്കുന്നത്. ജോയ് മാത്യു, ആർഎൽവി രാമകൃഷ്ണൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു