ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി കെജി ഷൈജു സംവിധാനം ചെയ്യുന്ന
കായ്പോള എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി .വീല്‍ചെയര്‍ ക്രിക്കറ്റിന്‍്റെ കഥ പറയുന്ന ചിത്രം വിഎംആര്‍ ഫിലിംസിന്‍്റെ ബാനറില്‍ സജിമോന്‍ ആണ് നിര്‍മ്മിക്കുന്നത്. ചിത്ര൦ ഏപ്രിൽ 7ന് പ്രദർശനത്തിന് എത്തും.
ലോക സിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കും വീല്‍ചെയര്‍ ക്രിക്കറ്റിനെ പറ്റിയുള്ള ഒരു സിനിമ തയ്യാറെടുക്കുന്നത്. ചിത്രത്തിന്‍്റേതായി മുന്‍പ് ഇറങ്ങിയ പോസ്റ്ററും ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ആദ്യ പോസ്റ്ററില്‍ കേന്ദ്ര കഥാപാത്രങ്ങളായ ഉതുപ്പേട്ടന്റെയും കൊച്ചുമകന്‍ എബി കുരുവിളയുടെയും ചിത്രമാണുള്ളത്. ഉതുപ്പേട്ടനായി ഇന്ദ്രന്‍സും കൊച്ചുമകന്‍ എബിയായി സജല്‍ സുദര്‍ശനുമാണ് വേഷമിടുന്നത്. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്‍്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.