ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മലയാളം ചിത്രമായ റാണിയുടെ നിർമ്മാതാക്കൾ ചൊവ്വാഴ്ച ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. പ്ലേയിംഗ് കാർഡുകളിൽ നിന്നുള്ള രാജ്ഞിയെയാണ് പോസ്റ്ററിൽ അവതരിപ്പിക്കുന്നത്.
മാജിക്‌ടെയിൽ വർക്‌സിന്റെ ബാനറിൽ വിനോദ് മേനോൻ, ശങ്കർ രാമകൃഷ്ണൻ, ജിമ്മി ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഉർവശി, മാലാ പാർവതി, ഹണി റോസ്, അനുമോൾ, ഇന്ദ്രൻസ്, ഗുരുസോമസുന്ദരം, മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അംബി നീനാസം, അശ്വന്ത് ലാൽ, നവാഗതയായ നിയതി കടമ്പി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
വിനായക് ഗോപാൽ ആണ് ഛായാഗ്രാഹകൻ. അപ്പു ഭട്ടതിരിയാണ് എഡിറ്റർ. റാണിയുടെ സംഗീതം മേന മേലത്ത് നിർവഹിക്കും. 2019ൽ പുറത്തിറങ്ങിയ പതിനെട്ടാം പടി എന്ന മൾട്ടിസ്റ്റാർ ചിത്രമാണ് ശങ്കർ രാമകൃഷ്ണൻ അവസാനമായി സംവിധാനം ചെയ്തത്.