കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ബാലയെ നടൻ ഉണ്ണി മുകുന്ദൻ സന്ദർശിച്ചു. ബാലയെ പ്രവേശിപ്പിച്ചിരിക്കുന്ന ഐസിയുവിൽ കയറി ഉണ്ണി നടനോട് സംസാരിച്ചു. ബാലയുടെ ആരോഗ്യനിലയെക്കുറിച്ച് അദ്ദേഹം ഡോക്ടറോട് ചോദിച്ചറിഞ്ഞു.
ഉണ്ണിക്കൊപ്പം നിർമ്മാതാവ് എൻ.എം.ബാദുഷ, സ്വരാജ്, വിഷ്ണുമോഹൻ, വിപിൻ എന്നിവരും ഉണ്ടായിരുന്നു. അതേസമയം, ബാലയ്ക്ക് ജീവൻ രക്ഷാ മരുന്നുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാൻ 24-48 മണിക്കൂർ കൂടി എടുക്കുമെന്നും ബാദുഷ പറഞ്ഞു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേ അസുഖത്തെ തുടർന്ന് ഒരാഴ്ച മുമ്പ് അദ്ദേഹം ചികിത്സ തേടിയിരുന്നു. എന്നാൽ ഇന്നലെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞയുടൻ ഞാനും ഉണ്ണി മുകുന്ദനും മറ്റ് സുഹൃത്തുക്കളും ആശുപത്രിയിലെത്തി അദ്ദേഹം പറഞ്ഞു.