നടൻ മമ്മൂട്ടിയെ നായകനാക്കി അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രം നൻപകൾ നേരത്ത് മയക്കം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തെ ഏറ്റവും പുതിയ അഭിനന്ദിച്ചത് ചലച്ചിത്ര സംവിധായകൻ ഹൻസൽ മേത്തയാണ്.
നന്‍പകല്‍ നേരത്ത് മയക്കം ശരിക്കും ഞെട്ടിക്കുന്ന സിനിമ. മമ്മൂട്ടി സാറിന്‍റെ ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഒരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം. ഈ ചിത്രവും അതിലെ പ്രകടനവും രണ്ട് മികച്ച കലാകാരന്മാരുടെ മികവിന്‍റെ സാക്ഷ്യമാണ് എന്നും ഹന്‍സല്‍ മെഹ്ത ട്വിറ്ററില്‍ കുറിച്ചു.