നടൻ രാഹുൽ മാധവ് വിവാഹിതനായി, ദീപശ്രീയാണ് വധു. മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് താരം അഭിനയിച്ചത്. യുഗം എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ആ ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നടൻമാരായ സൈജു കുറുപ്പ്, നരേൻ, ഷാജി കൈലാസ്, തുടങ്ങിയവരും വധൂവരന്മാരെ ആശംസിക്കാൻ എത്തിയിരുന്നു. കൂടാതെ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയും ആശംസകൾ അറിയിച്ചു.
വാടാമല്ലി, മെമ്മറീസ്, ആദം ജോൺ, പന്ത്രണ്ടാം മനുഷ്യൻ, കടുവ, പട, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ രാഹുലിന്റെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്, കൂടാതെ നിരവധി താരങ്ങളും ആരാധകരും വധൂവരന്മാർക്ക് ആശംസകൾ നേർന്ന് എത്തുന്നുണ്ട്.