നവാഗതനായ രോഹിത് എംജി കൃഷ്ണൻ, ജോജു ജോർജ്ജ് ആണ് ഇരട്ട എന്ന ചിത്രത്തിലെ നായകൻ. ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തിയ ചിത്രം തിയേറ്ററുകളിൽ കാര്യമായ വിജയം നേടിയില്ല, എന്നാൽ ഒടിടി യിൽ സ്ട്രീം ചെയ്തതു മുതൽ ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ അഭിപ്രായത്തിൽ 2023ൽ ഇതുവരെ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമാണ് ഇരട്ട.
ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇതിനോടകം നിരവധി പേർ വീഡിയോ കണ്ടു കഴിഞ്ഞു. ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ്, മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ഇരട്ട എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെന്നിന്ത്യൻ താരം അഞ്ജലിയാണ് ചിത്രത്തിലെ നായിക.
വിജയ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. മനു ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റർ. സൃന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, കിച്ചു ടെല്ലസ്, ശ്രുതി ജയൻ, ത്രേസ്യാമ്മ ചേച്ചി, ജെയിംസ് ഏലിയ, ജിത്തു അഷ്‌റഫ്, മനോജ്, ശരത് സഭ, ഷെബിൻ ബെൻസൺ എന്നിവരാണ് ഇരട്ട ചിത്രത്തിലെ മറ്റ് താരങ്ങൾ.