മലയാള സിനിമയിലെ അറിയപ്പെടുന്ന നടനാണ് അർജുൻ അശോകൻ. പ്രശസ്ത നടൻ ഹരിശ്രീ അശോകന്റെ മകനാണ്. 2012ലാണ് താരം സിനിമാ ലോകത്തേക്ക് എത്തുന്നത്. ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ടാണ് ആദ്യമായി അഭിനയിച്ച ചിത്രം.പിന്നെ സിനിമകൾക്കിടയിൽ അഞ്ച് വർഷത്തെ ഇടവേളയുണ്ടായിരുന്നു.
2017ന് ശേഷം പറവ എന്ന ചിത്രത്തിലൂടെയാണ് അർജുൻ അശോകൻ വീണ്ടും സിനിമാലോകത്തേക്ക് എത്തുന്നത്. നടൻ സൗബിൻ ഷാഹിറാണ് ഈ ചിത്രം സംവിധാനം ചെയ്തത്. നടൻ 2018 ൽ വിവാഹിതനായി. ഭാര്യയുടെ പേര് നിഖിത എന്നാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
ശക്തമായ നായക കഥാപാത്രങ്ങൾക്കൊപ്പം ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലും അർജുൻ അശോകൻ വിജയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന് ഇപ്പോൾ ഒരു മിനി കൂപ്പർ കാർ ഉണ്ട്. ഭാര്യയ്ക്കും മകനുമൊപ്പം പ്രിയപ്പെട്ട കാറിന്റെ താക്കോൽ വാങ്ങാനെത്തിയ താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ് . . വെള്ളയും കറുപ്പും കലർന്നതാണ് കാറിന്റെ നിറം.