മഞ്ജു വാര്യരും സൗബിൻ ഷാഹിറും വെള്ളരി പട്ടണം തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
ചിത്രം മാർച്ച് 24ന് തിയറ്ററുകളിലെത്തും. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഹേഷ് വെട്ടിയാറാണ്. പത്രപ്രവർത്തകൻ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് ചിത്രം.