ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇടം നേടി കന്നഡ സിനിമ മേഖലയെ പാൻ ഇന്ത്യ വരെ ഉയർത്തിയ കെ ജി എഫ്, കാന്താര, വിക്രാന്ത് റോണ, ചാർളി 777 എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം കന്നഡ സിനിമയെ വാനോളം ഉയർത്താൻ ഇതാ “കബ്‌സ” വരുന്നു. കന്നഡ സിനിമാ ലോകത്തിന്റെ റിയൽ സൂപ്പർസ്റ്റാർ ഉപേന്ദ്രയും ബാദ്ഷ കിച്ച സുദീപും ഒന്നിക്കുന്ന “കബ്‌സ” ലോകമെമ്പാടും നാളെ മുതൽ തീയേറ്ററുകളിൽപ്രദർശനം ആരംഭിക്കും.
ആർ.ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രം കന്നഡ സിനിമ മേഖലയെ വാനോളം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും. കെ ജി എഫിന് പുറമെ 777ചാർളിയും വിക്രാന്ത് റോണയും കാന്താരയും ബോക്സ് ഓഫിസിന് നേടികൊടുത്ത കളക്ഷൻ കന്നഡ സിനിമ മേഖലയെ മാത്രമല്ല ഇന്ത്യൻ സിനിമ വ്യവസായത്തെയും ഉയരങ്ങളിൽ എത്തിച്ചു. കെജിഎഫിന്റെ ജനപ്രിയ ട്യൂണുകളും സ്‌കോറും ഒരുക്കിയ രവി ബസ്രൂരിനെയാണ് കബ്സയയുടെ സംഗീതം ഒരുക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ആർ.ചന്ദ്രു നിർമ്മിച്ച് എം.ടി.ബി. നാഗരാജ് അവതരിപ്പിക്കുന്ന “കബ്‌സ” വേൾഡ് വൈഡ് വമ്പൻ റിലീസാണ് അണിയറപ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. മലയാളത്തിനും കന്നഡയ്ക്കും പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലും ചിത്രം എത്തും.