ഗുണശേഖർ രചനയും സംവിധാനവും നിർവഹിച്ച വരാനിരിക്കുന്ന ഇന്ത്യൻ തെലുങ്ക് ഭാഷയിലുള്ള പുരാണ ചിത്രമാണ് ശാകുന്തളം. ചിത്രം ഫെബ്രുവരി 17ന് പ്രദർശനത്തിന് എത്തും എന്നായിരുന്നു ആദ്യ൦ തീരുമാനിച്ചിരുന്നത് പിന്നീട് റീലിസ് തീയതി മാറ്റി. ഇപ്പോൾ സിനിമയുടെ പുതിയ റിലീസ്‌തീയതി പുറത്തുവിട്ടു. ചിത്രം ഏപ്രിൽ 14ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും. ചിത്രം 3ഡിയിലും റിലീസ് ചെയ്യും.
ഗുണ ടീം വർക്കിന് കീഴിൽ നീലിമ ഗുണ നിർമ്മിക്കുകയും ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് വിതരണം ചെയ്യുകയും ചെയ്യുന്നു. കാളിദാസന്റെ ശകുന്തള എന്ന ജനപ്രിയ നാടകത്തെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിൽ ശകുന്തളയുടെ ടൈറ്റിൽ റോളിൽ സാമന്തയും പുരു രാജവംശത്തിലെ രാജാവായ ദുഷ്യന്തനായി ദേവ് മോഹനും എത്തുന്നു, ഒപ്പം മോഹൻ ബാബു, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗുണശേഖർ 2020 ഒക്ടോബറിൽ പദ്ധതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ നിർമ്മാണം 2021 ഫെബ്രുവരിയിൽ ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ തുടങ്ങി 2021 ഓഗസ്റ്റിൽ അവസാനിച്ചു. റാമോജി ഫിലിം സിറ്റി, അനന്തഗിരി ഹിൽസ്, ഗാണ്ഡിപേട്ട് തടാകം എന്നിവയുൾപ്പെടെ ഹൈദരാബാദിന് ചുറ്റും വിപുലമായി ചിത്രീകരിച്ചു.