ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാച്ചുവും അൽഭുതവിളക്കും. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. പാച്ചുവും അൽഭുതവിളക്കും എന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്തിറങ്ങും. പുതുമുഖം അഞ്ജന ജയപ്രകാശാണ് ചിത്രത്തിലെ നായിക. ഇന്നസെന്റ്, മുകേഷ്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് പാച്ചുവും ആൽബുതവിളക്കും നിർമ്മിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗും അഖിൽ തന്നെയാണ് നിർവഹിക്കുന്നത്.
ശരൺ വേലായുധനാണ് പാച്ചുവും അൽഭുതവിളക്കും എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജസ്റ്റിൻ പ്രഭാകരനും മനു മഞ്ജിത്തും യഥാക്രമം സംഗീതസംവിധായകരും ഗാനരചയിതാക്കളുമാണ്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ രണ്ടാമത്തെ മകനാണ് അഖിൽ സത്യൻ. അതിനിടെ മാമന്നൻ, പാട്ട്, ധൂമം, ഹനുമാൻ ഗിയർ തുടങ്ങിയ ചിത്രങ്ങളാണ് ഫഹദ് ഫാസിൽ നായകനായി ഒരുങ്ങുന്നത്.