മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തിയ നടനാണ് ടിനി ടോം. ഇന്ന് സിനിമകളിലും ടെലിവിഷൻ പരിപാടികളിലും താരം ഏറെ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ വൈറലാകുകയാണ്. അമ്മ സംഘടന ചെയ്യുന്ന നല്ല കാര്യങ്ങളും ലാലേട്ടൻ ഇത്തവണ സിസിഎല്ലിൽ നിന്ന് മാറിനിൽക്കുന്നതിന്റെ കാരണവും അമ്മ സംഘടനയുടെ ഭാരവാഹി കൂടിയായ ടിനി വ്യക്തമാക്കി.
അതേ സമയം അമ്മയുടെ ഫുട്ബോൾ ടീം എക്സൈസ് ടീമിനെതിരെ സൗഹൃദ മത്സരം കളിച്ചു. രാജീവ് പിള്ളയും പ്രജോദുമാണ് ഇരു ടീമിലെയും പ്രധാന താരങ്ങൾ. അതാണ് ഈ വിഷയത്തിന് കാരണം. ലാലേട്ടൻ കളിക്കുന്നില്ല എന്ന് പറഞ്ഞാൽ ക്രിക്കറ്റിന് ഒന്നും സംഭവിക്കില്ല. പുള്ളി എല്ലാ പിന്തുണയും അറിയിച്ചുകൊണ്ട് മാറി നിന്നു.