സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡെക്സ്റ്റർ’. സിനിമയുടെ ടൈറ്റിലും മോഷൻ പോസ്റ്ററും റിലീസായി. ചിത്രത്തിലെ നായകൻ രാജീവ് പിള്ള ആണ്. ദ്വിഭാഷ ചിത്രമാണ് ‘ഡെക്സ്റ്റർ’ ചിത്രത്തിൽ ബോളിവുഡ് താരം യുക്ത പെർവിയാണ് നായികയാവുന്നത്.
റാം എന്റർടൈനേർസിന്റെ ബാനറിൽ പ്രകാശ് എസ്.വി ആണ് ചിത്രം നിർമിക്കുന്നത്. . മലയാളം-തമിഴ് ഭാഷകളിലായാണ് ചിത്ര൦ റിലീസ് ചെയ്യുക. ചിത്രം ജൂലൈയിൽ റിലീസിനെത്തു൦. ഹരീഷ് പേരടി, അഭിഷേക് ജോസഫ് ജോർജ്, അഷറഫ് ഗുരുക്കൾ, സിതാര വിജയൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. ആദിത്യ ഗോവിന്ദരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ശ്രീനിവാസ് പി ബാബുവാണ് കൈകാര്യം ചെയ്യുന്നത്.