സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. ഇന്നസെന്റിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് വൈകിട്ട് അഞ്ചിന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
അത്യാഹിത വിഭാഗത്തിൽ അദ്ദേഹം നിരന്തര നിരീക്ഷണത്തിലാണെന്നും ബുള്ളറ്റിനിൽ പറയുന്നു.അർബുദ രോഗത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇന്നസെന്റിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇസിഎംഒ ചികിത്സയിലാണ് അദ്ദേഹം ഇപ്പോൾ. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രങ്ങൾ ഏറ്റെടുക്കുന്ന രീതിയാണിത്.