സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ഹിഗ്വിറ്റ ഇന്ന് തിയേറ്ററുകളിലെത്തു൦ . ഇപ്പോൾ സിനിമയുടെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു.
സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൂർത്തിയായ ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്. ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിർമ്മാണം.കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസും ജി.സി.സിയിൽ പാർസ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.