പ്രഭാസിന്റെ പുതിയ ചിത്രം ‘ആദിപുരുഷ’ത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങി. രാമായണത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഓം റൗട്ടാണ്. പുതിയ പോസ്റ്ററിൽ ഹനുമാനൊപ്പം രാമ-ലക്ഷ്മണൻ, സീത എന്നീ മൂവരെയും കാണാം.
രാമനവമിയുടെ ഭാഗമായാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രാവണനായി എത്തുന്നത്. ചിത്രം ജൂൺ 16ന് തിയേറ്ററുകളിൽ എത്തും.സിതയായി കൃതി സനോനാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ഭൂഷൺ കുമാർ, കൃഷ്ണകുമാർ, ഓം റൗട്ട് എന്നിവർ ചേർന്നാണ് ടി സീരീസ് ആൻഡ് റെട്രോഫിൽസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. ലക്ഷ്മണൻ എന്ന കഥാപാത്രത്തെയാണ് സണ്ണി സിംഗ് അവതരിപ്പിക്കുന്നത്.