സൽമാൻ ഖാൻ പ്രധാന വേഷത്തിൽ എത്തുന്ന ഹിന്ദി ചിത്രമായ കിസി കാ ഭായ് കിസി കാ ജാനിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. സിനിമയുടെ ട്രെയ്‌ലർ തിങ്കളാഴ്ച റിലീസ് ചെയ്യും.
സൽമാൻ ഖാൻ ഫിലിംസ് പ്രൊഡക്ഷൻ, കിസി കാ ഭായ് കിസി കി ജാൻ സംവിധാനം ചെയ്യുന്നത് ഫർഹാദ് സാംജിയാണ്. സൽമാൻ ഖാൻ, വെങ്കിടേഷ് ദഗ്ഗുബതി, പൂജ ഹെഗ്‌ഡെ, ജഗപതി ബാബു, ഭൂമിക ചൗള, വിജേന്ദർ സിംഗ്, അഭിമന്യു സിംഗ്, രാഘവ് ജുയൽ, സിദ്ധാർത്ഥ് നിഗം, ജാസി ഗിൽ, ഷെഹ്‌നാസ് ഗിൽ, പാലക് തിവാരി, വിനാലി ഭട്‌നാഗർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഏപ്രിൽ 21ന് തീയറ്ററുകളിൽ എത്താനാണ് തീരുമാനം.