തെലുങ്കിൽ നിന്ന് മികച്ച കഥാപാത്രങ്ങളാണ് മമ്മൂട്ടിയെ സമീപിച്ചത്. സ്വാതികിരൺ, യാത്ര എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോൺഗ്രസ് നേതാവ് വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയുടെ യാത്ര ഒരു തരംഗമായി മാറി. യാത്രയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. തെലുങ്കിൽ നിർമ്മിച്ച ചിത്രം മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ലഭ്യമാണ്. ചിത്രത്തിൽ ദി ഗോഡ്’ ആയി ഡിനോ മോറിയ എത്തുന്നു. ഇതറിയിച്ചുള്ള പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവിട്ടത്ത്.
സുരേന്ദ്ര റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഖിൽ അക്കിനേനിയും പ്രധാന വേഷത്തിൽ എത്തുന്നു. സ്പൈ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ രചനയും സുരേന്ദർ റെഡ്ഡിയാണ് നിർവ്വഹിച്ചിരിക്കുന്നത്. അഖിൽ അക്കിനേനിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക. ഈ പാൻ-ഇന്ത്യൻ ചിത്രം ഏപ്രിൽ 28ന് പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം അഖിലിന്റെയും ആഷിഖിന്റെയും യൂലിൻ പ്രൊഡക്ഷൻസാണ് കൈകാര്യം ചെയ്യുന്നത്.