സുധീഷ് ഗോപിനാഥ് സംവിധാന൦ ചെയ്യുന്ന പുതിയ ചിത്രമാണ് മദനോത്സവ൦.സിനിമയുടെ പുതിയ ടീസർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ചിത്രം ഏപ്രിൽ 14ന് പ്രദർശനത്തിന് എത്ത൦.
ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. ഭാമ അരുൺ, രാജേഷ് മാധവൻ, പി.പി. കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.