ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ദസറ എന്ന ചിത്രത്തിന്റെ വിജയം ആസ്വദിക്കുകയാണ് നാച്ചുറൽ സ്റ്റാർ നാനി. തീയേറ്ററിൽ ഇറങ്ങി വെറും ആറ് ദിവസം കൊണ്ട് ബോക്‌സ് ഓഫീസിൽ 100 കോടി കളക്ഷൻ നേടിയ ചിത്രം ഇപ്പോഴും ശക്തമായി തുടരുകയാണ്. ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ ദസറ ഇപ്പോൾ 150 കോടിയിലേക്ക് കുതിക്കുകയാണെന്നാണ് ട്രേഡ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോൾ സിനിമ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഈ മാസം 27ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.
മാർച്ച് 30ന് അഞ്ച് ഭാഷകളിലായി ദസറ തിയേറ്ററുകളിലെത്തി. ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ നല്ല പ്രതികരണമാണ് ലഭിച്ചത്. ശ്രീകാന്ത് ഒഡേലയ്‌ക്കൊപ്പം ജെല്ല ശ്രീനാഥ്, അർജുന പാടൂരി, വംശി കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതസംവിധായകൻ സന്തോഷ് നാരായണൻ, എഡിറ്റർ നവീൻ നൂലി, ഛായാഗ്രാഹകൻ സത്യൻ സൂര്യൻ എന്നിവർ സാങ്കേതിക സംഘത്തിലുണ്ട്.