തമാശ, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ അഷ്‌റഫ് ഹംസ ഒരുക്കുന്ന ചിത്രമാണ് സുലൈഖ മൻസിൽ. ചെമ്പൻ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രം ഇന്ന്പ്രദർശനത്തിന് എത്തും. ഇപ്പോൾ സിനിമയുടെ തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു.
സുലൈഖ മൻസിലിൽ ലുക്മാനും അനാർക്കലി മരിക്കാറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗണപതി, ശബരീഷ് വർമ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമൽഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അർച്ചന പദ്മിനി, നിർമ്മൽ പാലാഴി തുടങ്ങിയവരും അഭിനയിക്കുന്നു. നേരത്തെ, സിനിമാ എക്‌സ്‌പ്രസിനോട് സംസാരിക്കവെ, മലബാറിലെ ഒരു മുസ്ലീം വിവാഹത്തെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നതെന്ന് അഷ്‌റഫ് പറഞ്ഞു. സുലൈഖ മൻസിലിൽ നൗഫൽ അബ്ദുള്ള എഡിറ്റിംഗും കണ്ണൻ പട്ടേരി ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.