നവാഗതനായ ഇർഷാദ് പരാരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയൽവാശി എന്ന ചിത്ര൦ ഏപ്രിൽ 21ന് പ്രദർശനത്തിന് എത്തി . സിനിമ മികച്ച പ്രതികരണം നേടി മുന്നേറുകായണ്. ഇപ്പോൾ സിനിമയിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ഷിഖ് ഉസ്മാനും മുഹ്‌സിൻ പരാരിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ, ബിനു പപ്പു, നിഖില വിമൽ, ലിജോമോൾ, നസ്‌ലെൻ തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു.
പൃഥ്വിരാജും ഇന്ദ്രജിത്തും ചിത്രത്തിൽ അഭിനയിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നിരുന്നാലും, ചിത്രത്തിൽ പുതിയൊരു കൂട്ടം അഭിനേതാക്കളുമായാണ് എത്തിയത്. ചിത്രം ഒരു കോമഡി ഡ്രാമയാണ്. ഛായാഗ്രാഹകൻ സജിത് പുരുഷൻ, സംഗീതസംവിധായകൻ ജേക്സ് ബിജോയ്, എഡിറ്റർ സിദ്ദിഖ് ഹൈദർ എന്നിവരാണ് ചിത്രത്തിന്റെ സാങ്കേതിക സംഘത്തിലുള്ളത്. കുരുതി, ലൂസിഫർ, ആദം ജോൺ തുടങ്ങിയ ചിത്രങ്ങളിൽ ഇർഷാദ് മുമ്പ് രണ്ടാം യൂണിറ്റ് സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.