ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന മലയാളം മൾട്ടി-സ്റ്റാർ ചിത്രം 2018- മെയ്ന് അഞ്ചിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. 2018-ൽ കേരളത്തിൽ ഉണ്ടായതും നിരവധി പേരുടെ ജീവനെടുത്തതുമായ വെള്ളപ്പൊക്കത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും.
ടൊവിനോ തോമസ്, നരേൻ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, കലൈയരശൻ, ലാൽ, അപർണ ബാലമുരളി എന്നിവർ നയിക്കുന്ന ഒരു സമ്പൂർണ്ണ താരനിര 2018-ൽ ഉണ്ട്. അഖിൽ പി ധർമ്മജനോടൊപ്പം സംവിധായകൻ ജൂഡ് തിരക്കഥയെഴുതിയ 2018ൽ തൻവി റാം, ശിവദ, ഇന്ദ്രൻസ്, ഗിലു ജോസഫ്, ജാഫർ ഇടുക്കി, ജനാർദനൻ, സിദ്ദിഖ്, സുധീഷ്, അജു വർഗീസ്, ഗൗതമി നായർ എന്നിവരും അഭിനയിക്കുന്നു.