‘അനുരാഗം’ സിനിമയിലെ പുതിയ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തിറക്കി. മുതിർന്ന നടി ഷീല, അഭിനേതാക്കളായ ദേവയാനി, ഗൗതം വാസുദേവ് മേനോൻ, ലെന, ജോണി ആന്റണി, ഗൗരി ജി കിഷൻ, അശ്വിൻ ജോസ് എന്നിവരാണ് സിനിമയിലെ താരങ്ങൾ. ചിത്രം മെയ് അഞ്ചിന് പ്രദർശനത്തിന് എത്തും
‘പ്രകാശൻ പറക്കാട്ടെ’ സംവിധായകൻ ഷഹദ് സംവിധാനം ചെയ്യുന്ന, വരാനിരിക്കുന്ന ചിത്രം ഒരു റോം-കോം ഫാമിലി ഡ്രാമയാണ്. സിനിമ മുഴുവൻ പ്രണയത്തെക്കുറിച്ചാണെന്ന് സംവിധായകൻ പറഞ്ഞു. “പ്രണയത്തിന് പ്രായപരിധിയില്ല. അത് ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതിനിടയിൽ സംഭവിക്കുന്ന നിമിഷങ്ങളാണ് പ്രധാനം. പ്രണയം എല്ലാറ്റിനും അതീതമാണെന്ന സാർവത്രിക സത്യത്തിൽ അധിഷ്ഠിതമാണ് ‘അനുരാഗം’. എറണാകുളത്തെ പശ്ചാത്തലമാക്കി മൂന്ന് കുടുംബങ്ങളുടെ ജീവിതത്തിലൂടെയാണ് ‘അനുരാഗം’ സഞ്ചരിക്കുന്നത്.