ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരി സെൽവരാജ്-ഉദയനിധി സ്റ്റാലിൻ ചിത്രം മാമന്നൻ ഇപ്പോൾ ജൂണിൽ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉദയനിധി സ്റ്റാലിനും വടിവേലുവിനുമുള്ള കഥാപാത്രങ്ങളാണ് ഉള്ളത്.
കീർത്തി സുരേഷ്, ഫഹദ് ഫാസിൽ എന്നിവരും ചിത്രത്തിലുണ്ട്. മാരി സെൽവരാജിനൊപ്പം ആദ്യമായി ഒന്നിക്കുന്ന എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എന്റെ കരിയറിലെ വലിയൊരു ചിത്രമായിരിക്കും മാമന്നൻ എന്ന് സംവിധായകൻ മാരി സെൽവരാജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സുപ്രധാന രാഷ്ട്രീയമാണ് ചിത്രം പറയുന്നത്. വടിവേലുവിന്റെ വേഷം ഒരു സർപ്രൈസ് ആയിരിക്കും,
ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന് പിന്നിൽ. തേനി ഈശ്വർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സെൽവ നിർവഹിക്കുന്നു. ഗാനങ്ങൾക്ക് യുഗഭാരതി വരികൾ എഴുതിയപ്പോൾ ഡാൻസ് കൊറിയോഗ്രഫി കൈകാര്യം ചെയ്തിരിക്കുന്നത് സാൻഡിയാണ്.