വരാനിരിക്കുന്ന മലയാളം ചിത്രമായ ഫീനിക്‌സിന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ബുധനാഴ്ച പുറത്തിറക്കി. ഒരു ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആട് ഫ്രാഞ്ചൈസിയിലൂടെ പ്രശസ്തനായ മിഥുൻ മാനുവൽ തോമസാണ്.
മിഥുൻറെ മുൻ അസോസിയേറ്റ് ആയിരുന്ന നവാഗത സംവിധായകൻ വിഷ്ണു ഭരതൻ ആണ് ഫീനിക്‌സ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ചന്തുനാഥ്, അജു വർഗീസ്, അനൂപ് മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ശ്മശാനത്തിൽ ചിറകു വിടർത്തുന്ന പക്ഷിയാണ് പോസ്റ്ററിൽ ഉള്ളത്.
ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ എൻ നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് സാം സി എസ് ആണ്. ക്യാമറയ്ക്ക് പിന്നിൽ ആൽബി, എഡിറ്റിംഗ് നിതീഷ് കെ ടി ആർ എന്നിവരടങ്ങുന്ന ഫീനിക്സിന്റെ സാങ്കേതിക ടീമാണ്.