അമേരിക്കൻ പോപ്പ് താരം നിക്ക് ജോനാസ് തന്റെ ഭാര്യ നടി പ്രിയങ്ക ചോപ്രയുടെ സിറ്റാഡലിലെ അഭിനയത്തിനെ പ്രശംസിച്ചു.. ഇൻസ്റ്റാഗ്രാമിലൂടെയാണ് ആണ് താരം ഇക്കാര്യം അറിയിച്ചത്. താരത്തിൻറെ അഭിനയത്തെ പ്രശംസിക്കുകയും പരമ്പര മികച്ചതാണെന്ന് അറിയിക്കുകയും ചെയ്തു.
സിറ്റാഡലിന്റെ ആദ്യ മൂന്ന് എപ്പിസോഡുകൾ നിലവിൽ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നു, മെയ് 26-ന് ഫൈനൽ വരെ എല്ലാ വെള്ളിയാഴ്ചകളിലും പുതിയ എപ്പിസോഡുകൾ റിലീസ് ചെയ്യും. സീരീസ് എക്സിക്യൂട്ടീവ് നിർമ്മിക്കുന്നത് റുസ്സോ ബ്രദേഴ്സിന്റെ എജിബിഒയും ഷോറൂണറുമായ ഡേവിഡ് വെയിൽ ആണ്.