ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോയുടെ അജയന്റെ രണ്ടാം മോഷണത്തിന്റെ ടീസർ വെള്ളിയാഴ്ച പുറത്തിറങ്ങും. കൊച്ചിയിൽ തിരഞ്ഞെടുത്ത ക്ഷണിതാക്കൾക്കായി 3D ടീസറിന്റെ പ്രത്യേക സ്ക്രീനിംഗും നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്.
നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത എആർഎം , ഒന്നിലധികം കാലഘട്ടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ചിത്രമാണ്. 1900, 1950, 1990 കാലഘട്ടങ്ങളിൽ നിന്നുള്ള മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നീ മൂന്ന് കഥാപാത്രങ്ങളെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റ് ചെയ്ത ആദ്യ ടീസർ മണിയൻ എന്ന കള്ളന്റെ ലോകത്തേക്ക് ഒരു നേർക്കാഴ്ച നൽകും.