മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായ കാതൽ ദി കോർ. തമിഴ് നടി ജ്യോതികയാണ് നായിക. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ. കാതലിന്റെ റിലീസുമായി ബന്ധപ്പെട്ട് പുതിയ അപ്‌ഡേറ്റ് വരുന്നു. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൻറെ സെക്കൻഡ് ലുക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും . സാലു കെ തോമസ് ആണ് ഛായാഗ്രഹണം.
ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അകു, ജോസി സിജോ, ആദർശ് സുകുമാരൻ, തുടങ്ങിയ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് മാത്യൂസ് പേളിക്കനാണ്. റോഷക്ക് ശേഷം മമ്മൂട്ടിയുടെ കമ്പനിയുടെ ബാനറിൽ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടിയുടെ കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.