നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസ്

 

മലയാള ചലച്ചിത്ര നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ തന്റെ സമീപകാല പ്രൊഡക്ഷനുകളിലൊന്നിൽ പ്രത്യക്ഷപ്പെട്ട ഒരു വനിതാ നടി ബലാത്സംഗക്കേസ് ഫയൽ ചെയ്തു. ഇതിനെത്തുടർന്ന്, നിലവിൽ ഒളിവിലുള്ള വിജയ് ബാബു ചൊവ്വാഴ്ച രാത്രി ഫേസ്ബുക്ക് ലൈവിൽ നിരപരാധിത്വം അവകാശപ്പെടാൻ പ്രത്യക്ഷപ്പെട്ടു, സ്വയം ‘ഇര’ എന്ന് വിളിക്കുകയും പരാതിക്കാരിയുടെ പേര് പുറത്ത് പറയുകയും ചെയ്തു.

വിജയ് ബാബുവിനെതിരെ എറണാകുളം സിറ്റി കമ്മീഷണറുടെ ഓഫീസിൽ കേസെടുത്തതായി അറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ലൈംഗിക അതിക്രമം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 323 (സ്വമേധയാ വേദനിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. ഒന്നര വർഷത്തോളം താൻ കുട്ടിയ്‌ക്ക് ഒരു മെസേജും അയച്ചിട്ടില്ല. അതിനിടെ കാണണം എന്നാവശ്യപ്പെട്ട് നിരവധി മെസേജുകൾ പെൺകുട്ടി തനിക്ക് അയച്ചു. ഇത്തരം 400ഓളം സ്ക്രീൻഷോട്ട് കൈയിലുണ്ട്. ഡിപ്രഷൻ ആണെന്നുപറഞ്ഞ് കാണാൻ വന്നു. അതിന് ശേഷമുള‌ള കാര്യങ്ങൾ താൻ കോടതിയിൽ ബോദ്ധ്യപ്പെടുത്തുമെന്നും വിജയ് ബാബു പറഞ്ഞു. ആരോപണം ഉന്നയിച്ച പെൺകുട്ടിയ്‌ക്ക് എതിരായി മാനനഷ്‌ടകേസ് ഫയൽ ചെയ്യുമെന്നും പെൺകുട്ടിയും കുടുംബവും ഇതിന് പിന്നിൽ നിന്നവരും കേസ് നേരിടണമെന്നും വിജയ്‌ബാബു പറഞ്ഞു.

പരാതിക്കാരി വിജയ് ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അതിക്രൂര ബലാൽസംഗമാണ് നടന്നതെന്നും പലതവണ മദ്യം നൽകി അവശയാക്കി പീഡിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു. നഗ്നവീഡിയോ റെക്കോർഡ്ചെയ്തുവെന്നും ഇത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി വെളിപ്പെടുത്തി. നടിയുടെ തുറന്ന് പറ‌ച്ചിൽ വിമെന്‍ എഗയ്ന്‍സ്റ്റ് സക്ഷ്വല്‍ ഹരാസ്‍മെന്‍റ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!