സൈക്കോ ടൊവീനോ; രസകരമായ വീഡിയോ പങ്കുവച്ചു ധനേഷ്

ടൊവിനോ തോമസ്, മംമത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖിൽ പോളും അനസ് ഖാനും ചേർന്നൊരുക്കിയ ചിത്രമാണ് ഫോറെൻസിക്. ഫോറെൻസിക് ഉദ്യോഗസ്ഥനായി ടൊവീനോ എത്തുന്ന ഒരു സൈക്കോ കില്ലറുടെ കഥയാണ് ഇതിൽ പറയുന്നത്. ത്രില്ലർ ചിത്രമാണ് ഇത്.ഇപ്പോ ഈ ചിത്രത്തിലെ യഥാർഥ സൈക്കോയെകുറിച്ച് പറയുകയാണ് നടൻ ധനേഷ്. ഈ ചിത്രത്തിലെ സൈക്കോ ടൊവീനോ ചേട്ടനാണെന്നാണ് ധനേഷ് പറയുന്നത്. ടൊവീനോയുടെ മർദനത്തിൽ തലയ്ക്കു മാരക പരുക്കേറ്റ സ്റ്റിൽ ഫോട്ടോഗ്രാഫർ ആശുപത്രിയിലാണെന്നും ധനേഷ് കുറിക്കുന്നു.

സെറ്റിൽ നിന്നുള്ള വീഡിയോ പങ്കുവച്ചായിരുന്നു ധനേഷിന്റെ കുറുപ്പ്. ഷൂട്ടിങ് സെറ്റിലെ ഇടവേളയിൽ ഉണ്ടായ ‘അടിപിടി’യാണ് വിഡിയോയിൽ കാണാനാകുക. വീഡിയോ ഇതിനകം തന്നെ വൈറൽ ആയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!