ജി വി പ്രകാശ് ചിത്രം അയ്ങ്കരൻ നാളെ തീയറ്ററിൽ പ്രദർശനത്തിന് എത്തും

നടൻമാരായ ജി.വി.പ്രകാശ് കുമാറും മഹിമ നമ്പ്യാരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സംവിധായകൻ രവിഅരസുവിന്റെ വാഗ്ദാനമായ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ അയ്ങ്കരൻ നാളെ തിയേറ്ററുകളിലെത്തും.

നായകനായി അഭിനയിക്കുന്നതിന് പുറമെ ഈ ചിത്രത്തിന് സംഗീതവും നടൻ ജി വി പ്രകാശ് ആണ് ഒരുക്കിയിരിക്കുന്നത്. ജി വി പ്രകാശ്, മഹിമ എന്നിവരെ കൂടാതെ കാളി വെങ്കട്ട്, അരുൾ ദാസ്, ആടുകളം നരേൻ, ഹരീഷ് പേരടി, അഭിഷേക്, ഐറിൻ, സിദ്ധാർത്ഥ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഏറെ നാളുകൾക്ക് മുമ്പ് പൂർത്തിയാക്കിയ ചിത്രം, പല കാരണങ്ങളാൽ മാറ്റി വയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ശരവണൻ അഭിമന്യുവും എഡിറ്റിംഗ് രാജ മുഹമ്മദും നിർവ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!