ലവ്, ഡെത്ത് & റോബോട്ട്സ് നിർമ്മാതാക്കളിൽ ഒരാളായ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ഡേവിഡ് ഫിഞ്ചർ വരാനിരിക്കുന്ന മൂന്നാം ഭാഗത്തിൽ ഒരു എപ്പിസോഡ് സംവിധാനം ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്ത് ആൻഡ്രൂ കെവിൻ വാക്കർ എഴുതിയ ഈ എപ്പിസോഡിന്റെ പേര് ബാഡ് ട്രാവലിംഗ് എന്നാണ്. സീരീസിന്റെ രണ്ടാം ഭാഗത്തിന്റെ സ്നോ ഇൻ ദി ഡെസേർട്ട് എപ്പിസോഡ് നീൽ മുമ്പ് എഴുതിയിട്ടുണ്ട്.
സീരിസിന്റെ ട്രെയ്ലർ ഇപ്പോൾ റിലീസ് ചെയ്തു. എട്ട് എപ്പിസോഡുകൾ ആണ് ഉള്ളത്. ടിം മില്ലർ സൃഷ്ടിച്ച ലവ്, ഡെത്ത് റോബോട്ട്സ് നിർമ്മിക്കുന്നത് മില്ലറും ഫിഞ്ചറും ചേർന്നാണ്. മെയ് 20 ന് നെറ്റ്ഫ്ലിക്സിൽ സീരീസ് പ്രീമിയർ ചെയ്യുന്നു.