സംവിധായകൻ വംശി പൈഡിപ്പള്ളിയ്ക്കൊപ്പം വിജയ്യുടെ അടുത്ത ചിത്രമായ ദളപതി66 ഒപ്പിട്ടതോടെ സംഗീതസംവിധായകൻ തമൻ തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിലൊന്നിൽ എത്തി. ചിത്രം ഇപ്പോൾ ഷൂട്ടിംഗിന്റെ പ്രാരംഭ ഘട്ടത്തിലാണ്, 2023 പൊങ്കലിന് റിലീസിന് ഒരുങ്ങുകയാണ് ചിത്രം.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, ചിത്രത്തിലെ ആറ് ഗാനങ്ങളിൽ 3 എണ്ണം താൻ ഇതിനകം തന്നെ ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നും സിനിമയുടെ വൈകാരിക ഭാഗം ആവശ്യപ്പെടുന്നതിനാൽ ഒരെണ്ണം കൂടി ചെയ്തേക്കാമെന്നും തമൻ വെളിപ്പെടുത്തി. എല്ലാവർക്കും ഇഷ്ടപെടുന്നഗാനങ്ങൾ ആയിരിക്കും ദളപതി66ൽ ഉണ്ടാവുകയെന്നും സംഗീതസംവിധായകൻ പറഞ്ഞു.