കുഷി എന്ന റൊമാന്റിക് എന്റർടെയ്നറിലാണ് വിജയ് ദേവരകൊണ്ട സാമന്തയ്ക്കൊപ്പം ഒന്നിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു.
വിജയും സാമന്തയും തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിൽ പോസ്റ്ററുകൾ പുറത്തുവിട്ടു.
മുമ്പ് മജിലി, ടക്ക് ജഗദീഷ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ശിവ നിർവാണയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം.ജയറാം, സച്ചിൻ ഖേദാക്കർ, മുരളി ശർമ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ എന്നിവരും അഭിനയിക്കുന്നു, മൈത്രി മൂവി മേക്കേഴ്സിനു കീഴിൽ നവീൻ യേർനേനിയും രവിശങ്കർ യെലമഞ്ചിലിയും ചേർന്ന് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.