കന്നട സൂപ്പര്‍താരം രക്ഷിത് ഷെട്ടിയെ നായകനാക്കി നിർമ്മിക്കുന്ന 777 ചാര്‍ളി ജൂണ്‍ 10ന് പുറത്തിറങ്ങും.മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന 777 ചാര്‍ളി ജൂണ്‍ 10ന് മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങും. സിനിമയിലെ ട്രെയ്ലർ ഇപ്പോൾ റിലീസ് ചെയ്തു.
എപ്പോഴും പരുക്കനും ഏകാകിയുമായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് ചാര്‍ളി എന്ന നായ്ക്കുട്ടി കടന്നുവരുന്നതും അത് ധര്‍മ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഇതിവൃത്തം.