ഒരു ഹ്രസ്വ ചിത്രമാണ് ”അടുത്തേക്ക്” അച്ഛന്റെയും മകന്റെയും കഥപറയുന്ന ഒരു ചിത്രം. മുരളി ബേപ്പൂരാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തെയാണ് ഈ ചിത്രം പറയുന്നത്. തെറ്റ് ഏറ്റുപറയുന്ന കുട്ടികളെ അടിക്കുകയല്ല, പകരം സ്നേഹിക്കുകയാണ് വേണ്ടതെന്ന് പറയുന്ന ചിത്രമാണ് ഇത്.
ആസാദ് കണ്ണാടിക്കല്‍, അര്‍സിന്‍ സെബിന് ആസാദ്, ശ്രീകൂമാര്‍ മേനോന്, ഗൌരി നന്പൂതിരിപാട്, അനീന സുദര്‍ഷന്‍ എന്നിവരാണ് അഭിനേതാക്കള്‍.
ചാട്ട ,പൂക്കാലം വരവായി, ധ്വനി, ശുഭയാത്ര തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഥ ഒരുക്കിയ പി ആര് നാഥന്റേതാണ് കഥ. വിശ്വാസ് എന്റര്ടൈംമിന്റെ പ്രൊഡക്ഷന്‍ ആണ് ചിത്രം ഒരുക്കിയത്. നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് വിചിത്രന്‍ ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഷ്റഫ് പാലാഴിയാണ്. ആസിഫലി, സിദ്ദിഖ്, രമേശ് പിഷാരടി, മിഥുന് രമേശ് തുടങ്ങിയവരുടെ ഫേയ്സ്ബുക്കിലൂടെയാണ് ഹ്രസ്വ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. വളരെ നല്ല രീതിയിൽ ചിത്രം മുന്നോട്ടു പോകുന്നു.