രാജേഷ് ജയരാമൻ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് എലോൺ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഇപ്പോൾ സിനിമയുടെ ടീസർ റിലീസ് ചെയ്തു.
മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് എലോൺ. സംഗീത സംവിധായകൻ ജേക്സ് ബിജോയ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ഡോൺ മാക്സ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.