സീതാ രാമം ഒരു പ്രണയ ചിത്രമായിട്ടാണ് അറിയപ്പെടുന്നത്. ദുൽഖർ സൽമാൻ, രശ്മിക മന്ദാന, മൃണാൽ താക്കൂർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഹനു രാഘവപുടിയാണ് ലവ് ഡ്രാമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ തിയറ്റർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ദുൽഖർ സൽമാനും സംവിധായകൻ ഹനു രാഘവപുടിയും ചേർന്നാണ് സീതാരാമത്തിന് വേണ്ടി ഒരുങ്ങുന്നത്. ചിത്രം ആഗസ്റ്റ് 5 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ലവ് ഡ്രാമയുടെ നിർമ്മാതാക്കൾ അറിയിച്ചു.