ഷംന കാസിം വിവാഹിതയാവുന്നു. ഷംനയുടെ വരൻ ബിസിനസ് കൺസൽട്ടന്റായ ഷാനിദ് ആസിഫ് അലിയാണ്.ഷംന തന്നെയാണ് പ്രതിശ്രുതവരനെ പരിചയപ്പെടുത്തിയിരിക്കുന്നത്.ഷാനിദ് ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് . ഷാനിദിന് ഒപ്പമുള്ള ചിത്രം ഷംന തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
“കുടുംബത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു,” എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്