‘അണ്ടേ സുന്ദരാനികി നാളെ പ്രദർശനത്തിന് എത്തും

മലയാളികളുടെ പ്രിയ നായികയാണ് നസ്രിയ . അവതാരികയായി എത്തി പിന്നീട് മലയാള സിനിമയിലെ ക്യൂട്ട് നായികയായി മാറാൻ നസ്രിയയ്ക്ക് സാധിച്ചിരുന്നു. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഏതാനും ചില ചിത്രങ്ങളിൽ താരം അഭിനയിച്ചു. നസ്രിയ ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.’അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിൽ നാനിയാണ് നസ്രിയയുടെ നായകനായി എത്തുന്നത്.

ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. നസ്രിയയുടെ കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ വീഡിയോ മൈത്രി മൂവി മേക്കേഴ്‌സിന്റെ നേരത്തെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. . നാളെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ചിത്രം.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!